തൃശൂര്‍ : ചാരായം വാറ്റുന്നതിനിടെ നാലു പേര്‍ പോലീസ് പിടിയിലായി. വലപ്പാട് കുഴിക്കകടവ് വൈലപ്പുള്ളി സലിം ദിവാകരന്‍ (54), മുരിയാംതോട് പുതിയവീട്ടില്‍ നജീബ് (44), ചെന്ത്രാപ്പിന്നി കൂട്ടുങ്ങപറമ്ബില്‍ ഷഫീക്ക് (33), പൈനൂര്‍ കരിഞ്ചെറ്റ ശ്രീനാഥ് (32) എന്നിവരാണ് അറസ്റ്റിലായത്.
വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം വൈലപ്പുള്ളി സലീമിന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തില്‍ നിന്നാണ് വാഷും അനുബന്ധ ഉപകരങ്ങളും പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി പോലീസ് പട്രോളിങ് നടത്തിക്കൊണ്ടിരിക്കേ കെട്ടിടത്തില്‍ നിന്നും ആളുകള്‍ ഓടി മറയുന്നതുകണ്ട് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ചാരായം വാറ്റുന്നതിനുള്ള 60 ലിറ്റര്‍ വാഷ് ഉള്‍പ്പെടെ കണ്ടെത്തിയത്. മൂന്നു പേരെ സംഭവ സ്ഥലത്തുവെച്ചും ഒരാളെ ഇന്നലെ രാവിലേയും പിടികൂടുകയായിരുന്നു. വലപ്പാട് സി.ഐ കെ. സുമേഷ്, എസ്.ഐമാരായ വി.പി അരിസ്റ്റോട്ടില്‍, എസ്.ഐ വിജു പൗലോസ്, സി.പി.ഒ അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
