അ​ന്ന് കാ​യ​ക്കൊ​ടി കൈ​വി​ട്ടി​ല്ല; ആ ​സ്നേ​ഹം ഇ​ന്ന് കേ​ര​ള​ത്തി​നു മ​ട​ക്കിന​ല്‍​കി ദേശ്‌രാജ്‌

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രി​ന്‍റെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ന​ല്‍​കി അ​തി​ഥി തൊ​ഴി​ലാ​ളി. രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ദേശ്‌രാജാ​ണ് കേ​ര​ള​ത്തി​നു സ​ഹാ​യ​ത്തി​ന്‍റെ കൈ​നീ​ട്ടി​യ​ത്. കോ​ഴി​ക്കോ​ട് കാ​യ​ക്കൊ​ടി​യി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ന​ല്‍​കി​യ ദേശ്‌രാ​ജ്, നാ​ട്ടു​കാ​രാ​യ 550 കു​ടും​ബ​ങ്ങ​ള്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ നൂ​റോ​ളം പേ​ര്‍​ക്കും പ​ച്ച​ക്ക​റി കി​റ്റും ന​ല്‍​കി.

മൂ​ന്നു ദി​വ​സ​ത്തോ​ളം ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​ച്ച​ക്ക​റി​ക​ളാ​ണ് ദേശ്‌രാ​ജ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. അ​ഞ്ചു കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള, വി​വി​ധ പ​ച്ച​ക്ക​റി​ക​ള​ട​ങ്ങി​യ​താ​ണ് കി​റ്റ്. പ്ര​ത്യേ​കം പാ​സ് വാ​ങ്ങി ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നാ​ണു ദേശ്‌രാജ് പ​ച്ച​ക്ക​റി​ക​ള്‍ എ​ത്തി​ച്ച​ത്. ആ​ര്‍​ആ​ര്‍​ടി വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. പ​ണം മു​ട​ക്കി​യ​ത് ദേശ്‌രാജാ​ണെ​ങ്കി​ലും മ​റ്റ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

17 വ​ര്‍​ഷം മു​ന്പ് 16-ാം വ​യ​സി​ലാ​ണ് ദേശ്‌രാജ് രാ​ജ​സ്ഥാ​നി​ലെ ക​രോ​ളി ജി​ല്ല​യി​ല്‍​നി​ന്ന് കാ​യ​ക്കൊ​ടി​യി​ല്‍ തൊ​ഴി​ല്‍ തേ​ടി​യെ​ത്തി​യ​ത്. ഇ​ന്നു സ്വ​ന്ത​മാ​യി ഗ്രാ​നൈ​റ്റ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം, ത​ന്‍റെ സ​ന്പാ​ദ്യ​ത്തി​ന്‍റെ​യൊ​രു ഭാ​ഗം നീ​ക്കി​വ​ച്ച്‌ കോ​വി​ഡി​നെ അ​തി​ജീ​വി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ക​രു​ത്തു​പ​ക​രു​ക​യാ​ണ്.

ജോ​ലി തേ​ടി കാ​യ​ക്കൊ​ടി​യി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​വി​ടു​ത്തു​കാ​ര്‍ ന​ല്ല സ​ഹാ​യ​ങ്ങ​ളാ​ണു ത​നി​ക്ക് ന​ല്‍​കി​യ​തെ​ന്നു ദേശ്‌രാജ് പ​റ​ഞ്ഞു. ആ ​സ​ഹാ​യം തി​രി​ച്ചു ന​ല്‍​കേ​ണ്ട സ​മ​യ​മി​താ​ണെ​ന്ന തി​രി​ച്ച​റി​വി​ല്‍ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു സ​ഹാ​യം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യ​ക്കൊ​ടി​യി​ല്‍ സ്വ​ന്തം വീ​ടെ​ടു​ത്ത് ഭാ​ര്യ​ക്കും മൂ​ന്നു മ​ക്ക​ള്‍​ക്കു​മൊ​പ്പം താ​മ​സി​ക്കു​ക​യാ​ണ് ദേശ്‌രാജ്.

Leave a Reply

Your email address will not be published. Required fields are marked *