ലോക്ക് ഡൗണ്‍: ഹൗസ് ബോട്ടിലിരുന്ന് മദ്യപിച്ച അഞ്ചു പേര്‍ പിടിയില്‍; സംഭവം കോട്ടയത്ത്

കോട്ടയം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ഹൗസില്‍ ബോട്ടിലിരുന്ന് മദ്യപിച്ച അഞ്ചു പേര്‍ അറസ്റ്റില്‍. കൈപ്പുഴമുട്ട് മായിക്കച്ചിറയില്‍ ജയപ്രകാശ്( 40) സഹോദരന്‍ ജയപ്രസാദ് (38), കായിച്ചിറ സുധീഷ് (34) ചിറയില്‍ മനു (31) കുടവെച്ചുര്‍ പന്നത്തടം വിപിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ഒരുസംഘം കൈപ്പുഴമുട്ട് പാലത്തിനു സമീപത്ത് ഹൗസ് ബോട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതായി പോലീസിന് കിട്ടിയ രഹസ്യവിവരഞ്ഞെതുടര്‍ന്ന് എസ്‌എച്ച്‌ഒ ക്ലീറ്റസ് കെ. ജോസഫ്, എസ്.ഐ ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *