ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 55 വയസ്സുള്ള പ്രവാസിയാണ് മരിച്ചതെന്ന് ബുധനാഴ്ച പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 23നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആകെ മരണം പത്തായി. ബുധനാഴ്ച 608 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 75 പേരുടെ രോഗം ഭേദമായി.
നിലവില്‍ ചികിത്സയിലുള്ളവര്‍ 6442 ആണ്. ആകെ 70,012 പേരില്‍ പരിശോധന നടത്തിയപ്പോള്‍ ആകെ 71,41പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉള്‍പ്പെടെയാണിത്.
