മലപ്പുറം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ ആത്മീയ വൈജ്ഞാനിക ഓൺലൈൻ പരിപാടികൾക്കൊരുങ്ങി മഅദിൻ അക്കാദമി. വിശ്വാസികൾക്ക് വീടുകളിലിരുന്ന് സംബന്ധിക്കാവുന്ന വിവിധ പരിപാടികളാണ് നടക്കുക. യൂട്യൂബ്, ഫെയ്സ്ബുക്ക്,ഇൻസ്റ്റഗ്രാം, വെബ്സൈറ്റ്, സൂം അപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തിയാണ് ലൈവ് സംപ്രേഷണം ചെയ്യുക. ഇതിനായി നിലവിലുണ്ടായിരുന്ന സ്റ്റുഡിയോ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ വിവിധ സെഷനുകൾക്ക് പുറമെ എല്ലാ ദിവസവും രാവിലെ സുബ്ഹ് നിസ്കാര ശേഷം ഹദീസ് പഠനം, രാവിലെ 9 മുതൽ 9.30 വരെ കർമ ശാസ്ത്ര പഠനം, 9.30 മുതൽ 10.30 വരെ ഖുർആൻ പാരായണ ശാസ്ത്രം എന്നിവ നടക്കും.
രാവിലെ 10.30 മുതൽ 12 വരെ വനിതകൾക്കായുള്ള ഹോംസയൻസ് ക്ലാസ് സംഘടിപ്പിക്കും. ഉച്ചക്ക് 1.30 മുതൽ 2.15 വരെ നടക്കുന്ന സ്നേഹ കുടുംബം പ്രോഗ്രാമിന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. വൈകുന്നേരം 4.30 മുതൽ ചരിത്ര പഠനം നടക്കും. പ്രശസ്ത പണ്ഡിതൻ അബൂശാക്കിർ സുലൈമാൻ ഫൈസി ക്ലാസെടുക്കും. വൈകുന്നേരം 6 ന് റമളാൻ ചിന്തകൾ എന്ന വിഷയത്തിൽ പ്രമുഖരുടെ ആത്മീയോപദേശം നടക്കും.
എല്ലാ ദിവസവും വിവിധ ആത്മീയ മജ്ലിസുകൾ, അനുസ്മരണ സംഗമം, റമളാൻ 16 ന് ബദ്ർ പ്രാർത്ഥനാ സംഗമം, റമളാൻ 27-ാം രാവിൽ പ്രാർത്ഥനാ സമ്മേളനം എന്നിവയും സംഘടിപ്പിക്കും. പരിപാടിയിൽ സംബന്ധിക്കുന്നതിനായി www.yhoutube.com/MadinAcademy
