മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം

ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന്് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് സമൂഹ മാദ്ധ്യമത്തിലൂടെ മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സി.ബി.എസ്.ഇ പരീക്ഷകള്‍ എന്ന് നടക്കുമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലായ ശേഷം മാത്രമാകും പരീക്ഷയെന്ന് മന്ത്രി അറിയിച്ചത്. പരീക്ഷ നടത്തുന്ന വിഷയങ്ങളുടെ പട്ടിക സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് സംവിധാനം സ്വീകരിച്ച ശേഷമാകും പരീക്ഷ നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷാ മൂല്യനിര്‍ണയത്തിനുളള നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *