മലപ്പുറം:മലപ്പുറം ജില്ലയിലുള്ള അതിഥി തൊഴിലാളികളുടെ എണ്ണം അറുപത്താറായിരത്തില്‍ കൂടുതല്‍.ഇന്ത്യയിലെ 32 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍ സ്വദേശികളും ഇതില്‍ ഉള്‍പ്പെടും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്നവരാണിത്. തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് ഈ പട്ടിക അനുസരിച്ചാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പോലീസ്,തൊഴില്‍ വകുപ്പ് എന്നിവ ചേര്‍ന്നാണ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തിയത്. ഇവരെ അതത് സംസ്ഥാനങ്ങളുടെ അനുമതിയോടെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു.
32 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള തൊഴിലാളികളാണ് ജില്ലയില്‍ തൊഴിലെടുക്കാനായി എത്തിയിരുന്നത്. മൊത്തം തൊഴിലാളികളുടെ എണ്ണം 66,395 ആണ്. കൂടുതല്‍ പേര് പശ്ചിമബംഗാളില്‍ നിന്നാണ്. 26977 പേര്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്കുകള്‍ ഇങ്ങിനെ:
ആന്ധ്ര പ്രദേശ്-252,അരുണാചല്‍ പ്രദേശ്-46,അസം-10,680,ബിഹാര്‍-6,578,ഛണ്ഡിഗഡ്-1,ഛത്തിസ്ഗഡ്-373,ദമന്‍ ആന്റ് ദിയു-2,ഡല്‍ഹി-80,ഗോവ-4,ഗുജറാത്ത്-16,ഹരിയാന-16,ജമ്മു കശ്മീര്‍-10,ഝാര്‍ഖണ്ഡ്-1,700,കര്‍ണ്ണാടക-281,ലക്ഷദ്വീപ്-3,മധ്യപ്രദേശ്-802,മഹാരാഷ്ട്ര-170,മണിപ്പൂര്‍-34,മേഘാലയ-77,മിസൊറാം – 3,നാഗാലാന്റ്-17,ഒഡിഷ-5,421,പുതുച്ചേരി-12,പഞ്ചാബ്-31,രാജസ്ഥാന്-1,476,തമിഴ്നാട്-6,540,തെലുങ്കാന-11,ത്രിപുര-64,ഉത്തര്‍പ്രദേശ്-4,633,ഉത്തരാഖണ്ഡ്-7,പശ്ചിമ ബംഗാള്‍-26,977,സിക്കിം-2.നേപ്പാള്‍- 76.
