ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് .ജയശങ്കറും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തും. പ്രവാസികളുടെ മടക്കത്തിനുള്ള രൂപരേഖ ചര്‍ച്ചയില്‍ ഉണ്ടാവും എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രവാസികളുടെ മടക്കം സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായിചര്‍ച്ച നടത്തിയിരുന്നു.
കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ മടങ്ങി വരാന്‍ സാധ്യതയുള്ളവരുടെ ഏകദേശ കണക്ക് ഈ ചര്‍ച്ചയില്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഈ കണക്കനുസരിച്ച് പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നത് പ്രായോഗികം അല്ലെന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയത്തിനുള്ളത്. എംബസികള്‍ തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടിക അനുസരിച്ചാവും നാട്ടിലെത്താന്‍ പ്രവാസികള്‍ക്ക് അനുമതി നല്‍കുക.ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ എത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ലേബര്‍ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എംബസികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ പരമാവധിപേരെ നാട്ടിലെത്തിക്കനാനാണ് ശ്ര
മിക്കുന്നത്.
