മലയാറ്റൂര്‍ പള്ളി വികാരിയെ കൊലപ്പെടുത്തിയ കപ്യാര്‍ക്ക് ജീവപര്യന്തം

കൊച്ചി : മലയാറ്റൂര്‍ കുരിശുമല പള്ളിയിലെ വികാരി സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കപ്യാര്‍ ജോണിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും ശിക്ഷ. പള്ളിയിലെ കപ്യാര്‍ തേക്കിന്‍ തോട്ടം വട്ടപ്പറമ്ബന്‍ ജോണിയെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി കൗസര്‍ എടപ്പഗത്ത് ശിക്ഷിച്ചത്.

അമിത മദ്യപാനത്തെത്തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ വിരോധത്തെ തുടര്‍ന്ന് ചായക്കടയില്‍ നിന്നും സംഘടിപ്പിച്ച കറി കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച്‌ വൈദികന്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. കുരിശുമല ആറാം സ്ഥാനത്ത് വെച്ചാണ് വൈദികന് കുത്തേറ്റത്. തുടയില്‍ കുത്തേറ്റ വൈദികനെ അടിവാരത്തെത്തിച്ച്‌ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണപ്പെട്ടു. 2018 മാര്‍ച്ച്‌ 1 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന്‍ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി പി രമേശ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *