കുവൈറ്റ്:കൊവിഡിനെ തടയാന്‍ ആവുന്നതെല്ലാം കുവൈറ്റ് ചെയ്യുന്നുണ്ടെങ്കിലും രോഗ ശമനത്തിന് ഒരു കുറവുമില്ല. കൊവിഡ് ബാധിതരുടെ എണ്ണം 5278 ആയി. ഇതില്‍ 2297 പേര്‍ ഇന്ത്യക്കാരാണ്.വൈറസിനെ പ്രതിരോധിക്കാന്‍ ഫീല്‍ഡ് ടെസ്റ്റുകള്‍ വ്യാപകമാക്കി. രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേസ് ബില്‍ഡിങ്ങിന്റെ പാര്‍ക്കിങ്ങിലും ശൈഖ് ജാബിര്‍ സ്‌റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് മന്ത്രാലയം നിര്‍മിച്ച സമ്ബര്‍ക്കവിലക്ക് സെന്ററിലുമാണ് പത്തുമിനിട്ടു കൊണ്ട് കൊവിഡ് ബാധ അറിയാന്‍ കഴിയുന്ന റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. ഇതിനായി ചൈനയില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചുവരുന്നു.
കൊവിഡ് ബാധിച്ച ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി ഒട്ടുപുര മുഹമ്മദ് റഫീഖ് (46) മക്കയിലെ അജ്യാദ് ആശുപത്രിയില്‍ മരിച്ചു. മക്കയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്ന റഫീഖിനെ മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അജ്യാദ് ആശുപത്രിയിലെ എമര്‍ജന്‍സിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഹംസ മൈമൂന എന്നിവരുടെ മകനാണ്. ഭാര്യ: ഷബ്ന.
