നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ ജൂലായില്‍,​ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷാ തീയതികളും ഉടന്‍

ന്യൂഡല്‍ഹി: നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ജൂലായ് 26നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലായ് 18 മുതല്‍ 23 വരെ നടത്തും. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷ ആഗസ്റ്റില്‍ നടത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍- മേയ് മാസങ്ങളിലായിട്ടാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് മൂലമാണ് പരീക്ഷാ നടത്തിപ്പ് നീണ്ടത്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

പ്രവേശനപരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജെ.ഇ.ഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. വിദ്യാര്‍ത്ഥികളുടെ അഡ്‌മിറ്റ്‌ കാര്‍ഡുകളും ഉടന്‍ ലഭ്യമാക്കും. ചില സംസ്ഥാനങ്ങളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷയും പൂര്‍ത്തിയായിട്ടില്ല. ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ കണക്കിലെടുത്താവും പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *