ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് വ്യാഴാഴ്ച ആരംഭിക്കുന്ന വിമാന സര്‍വ്വീസുകളില്‍ ആദ്യത്തെ രണ്ടു വിമാനങ്ങള്‍ കേരളത്തിലേക്ക്. തുടര്‍ച്ചയായി ഒരാഴ്ച നടത്തുന്ന വിമാന സര്‍വ്വീസുകളില്‍ മൂന്നെണ്ണമാണ് കേരളത്തിലേക്കുള്ളത്.
വ്യാഴാഴ്ച എമിറേറ്റിസില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന രണ്ടു വിമാനങ്ങളും കേരളത്തിലേക്കുള്ളതാകും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും. രണ്ടു വിമാനങ്ങളിലും ഇരുനൂറ് വിമാനങ്ങളാണുണ്ടാകുക.
വെള്ളിയാഴ്ച ദുബായില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ചെന്നൈയിലേക്കാണ്. ശനിയാഴ്ച ഷാര്‍ജയില്‍ നിന്ന് ലക്്നൗവിലേക്കും ഞായറാഴ്ച അബുദാബിയില്‍ നിന്ന് ഹൈദരാബാദിലേക്കുമാണ് സര്‍വ്വീസുകള്‍. തിങ്കളാഴ്ച ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തും. ചൊവ്വാഴ്ച ദുബായില്‍ നിന്ന് രണ്ടു വിമാനങ്ങള്‍ ദല്‍ഹിയിലേക്കും ബുധനാഴ്ച ദുബായില്‍ നിന്ന് ഒരു വിമാനം അമൃതസറിലേക്കും യാത്ര തിരിക്കും. എല്ലാ വിമാനങ്ങളിലും ഇരുനൂറ് യാത്രക്കാരാണ് ഉണ്ടാകുക. ഒരാഴ്ചക്കുള്ളില്‍ പത്തു വിമാനങ്ങളിലായി രണ്ടായിരം പേര്.
