പ്രവാസികളുടെ മടങ്ങിവരവ്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശയ വ്യക്തതയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശയ വ്യക്തതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസര്‍ക്കാരും കേരളവും യോജിച്ച്‌ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ദുരന്തമുഖത്ത് രണ്ട് പേരും രാഷ്ട്രീയം കളിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

പ്രവാസികള്‍ക്ക് തിരികെ എത്തുന്നതിന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നും അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ വാഹന സൗകര്യം ഒരുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ സ്ഥിതി ഗുരുതരമാണെന്നും അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ മടക്കി കൊണ്ട് വരാന്‍ ട്രെയിനോ ബസോ സംസ്ഥാന സര്‍ക്കാര്‍ അയക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *