കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ധീരന്മാരാണെന്ന് പറഞ്ഞ അദേഹം കൊവിഡ് പോരാളികള്‍ക്ക് നന്ദി അറിയിച്ചു. പ്രതിസന്ധിയെ രാജ്യം ഒത്തൊരുമയോടെ നേരിടും. പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല. വിഷമമേറിയ ഘട്ടത്തില്‍ നിന്ന് മോചനം ഉറപ്പാണെന്നും മോദി പറഞ്ഞു.

ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് നമ്മുടെ സംസ്ക്കാരത്തിനുണ്ട്. ജീവിതത്തിലും സമൂഹത്തിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ബുദ്ധന്‍ നല്‍കിയ സന്ദേശങ്ങള്‍ അതുപോലെ നിലനില്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധ പൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

Leave a Reply

Your email address will not be published. Required fields are marked *