യുവതിക്ക് പ്രസവ വേദന;ദുബായ് വിമാനം തിരിച്ചറക്കി

ദുബായ്: യാത്രക്കാരിയായി യുവതിക്ക് പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലുള്ള വിദേശികളെ ജന്മനാട്ടിലേക്ക് തിരിച്ചു കൊണ്ടു പോകുന്ന വിമാനമാണ് തിരിച്ചിറക്കിയത്.നൈജീരിയന്‍ യുവതിക്കാണ് വിമാനം പറന്നുയര്‍ന്നയുടനെ പ്രസവ വേദനയുണ്ടായത്. ബുധനാഴ്ച ദുബായില്‍ നിന്ന് നൈജീരിയയിലെ ലാഗോസിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 33 മിനുട്ടികള്‍ക്ക് ശേഷം തിരിച്ചിറക്കുകയായിരുന്നു.തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പറന്നു.
ലോക്ഡൗണിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ 256 യാത്രക്കാരാണ് എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്നത്.യാത്രക്കാരുടെ ജീവനും സൗഖ്യവുമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും അതു കൊണ്ടാണ് മറ്റു യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടായാലും തങ്ങള്‍ വിമാനം തിരിച്ചിറക്കിയതെന്ന് എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *