പുലിയുടെ ആക്രമണം; പത്തനംതിട്ടയില്‍ യുവാവ് മരിച്ചു

പത്തനംതിട്ട : കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വടക്കേതില്‍ മാത്യു എന്ന ബിനീഷാണ് (36) മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബ്ബര്‍ മരങ്ങള്‍ ലീസിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു ബിനീഷ്. ജോലിക്കിടെയാണ് ഇയാള്‍ പുലിയുടെ ആക്രമണത്തിന് ഇരയായത്. പുല്‍പ്പടര്‍പ്പുകള്‍ മൂടിയ പ്രദേശത്ത് പതുങ്ങിയിരുന്ന പുലി ബിനീഷിനെ ആക്രമിക്കുകയായിരുന്നു

ബിനീഷിനെ കാണാതായതിനെ തുടര്‍ന്ന് തിരക്കി പോയ ആളാണ് പുലി ആക്രമിച്ച നിലയില്‍ മൃതദേഹം കണ്ടത്. ശരീര ഭാഗങ്ങള്‍ പുലി കടിച്ചുപറിച്ച നിലയിലാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *