രാജസ്​ഥാനില്‍ കുടുങ്ങിയ മലയാളികളുടെ സംഘം കേരളത്തിലേക്ക്​ യാത്ര തിരിച്ചു

ജയ്​പൂര്‍: ലോക്​ഡൗണിനെ തുടര്‍ന്ന്​ രാജസ്​ഥാനില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം നാട്ടിലേക്ക്​ തിരിച്ചു. 25 ​േപരടങ്ങുന്ന സംഘം ബസിലാണ്​ നാട്ടിലേക്ക്​ തിരിച്ചത്​.

ശനിയാഴ​ച ഇവര്‍ കേരളത്തിലെത്തും. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ രാജസ്​ഥാന്‍ ഘടകമാണ്​ ഇവര്‍ക്കു​േവണ്ട സഹായങ്ങളുമായി എത്തിയത്​.

വിദ്യാര്‍ഥികള്‍, ജോലി നഷ്​ടപ്പെട്ടവര്‍, വിവിധ ആവശ്യങ്ങള്‍ക്കെത്തി അവിടെ കുടുങ്ങിയവര്‍ തുടങ്ങിയവരാണ്​ കേരളത്തിലേക്ക്​ മടങ്ങിയത്​.

Leave a Reply

Your email address will not be published. Required fields are marked *