കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ സന്യസ്ത വിദ്യാര്‍ഥിനിയുടേത് മുങ്ങി മരണമെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ് ഉള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രത്യേകസംഘമാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞദിവസമാണ് മഠത്തിലെ അന്തേവാസിയായ മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപ്പറമ്ബില്‍ ജോണ്‍ പീലിപ്പോസിന്റെ മകളായ ദിവ്യ പി.ജോണ്‍(21)നെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മഠത്തിന്റെ പ്രധാന കെട്ടിടത്തത്തോടുചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണതാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. മഠത്തില്‍ ദിവ്യയുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്തേവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *