കൊവിഡിനെ ആരംഭത്തില്‍ തന്നെ തടയാമായരുന്നു, അതിന് പറ്റാതിരുന്നത് ചൈനയുടെ കഴിവുകേട്

വാഷിങ്ടണ്‍:കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതു മുതല്‍ ചൈനയുമായി നിരന്തരം വാക് പോര് നടത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡിനെ ‘ചൈനീസ് വൈറസ്’ എന്നും, ലോകത്ത് കൊവിഡ്-19 ന് ഉത്തരവാദികള്‍ ചൈനയാണെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും എന്നെല്ലാമുള്ള ഭീഷണികള്‍ക്ക് ശേഷം ഇപ്പോഴിതാ പുതിയ വിമര്‍ശനം.

കൊവിഡ് മഹാമാരി പൊട്ടിപുറപ്പെടാന്‍ കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അവരുടെ കഴിവില്ലായ്മയോ ആണെന്നാണ് ട്രംപിന്റെ അഭിപ്രായം. ‘കൊവിഡിനെ ആരംഭത്തില്‍ തന്നെ തടയാമായിരുന്നു. അതിന്റെ ഉറവിടത്തില്‍ നിന്ന് തന്നെ തടയാമായിരുന്നു. പക്ഷെ എന്തോ സംഭവിച്ചിരിക്കുന്നു.’ ട്രംപ് അഭിപ്രായപ്പെട്ടു. ലോകമാകെ 37 ലക്ഷം ജനങ്ങള്‍ കൊവിഡ് പോസിറ്റീവായി. 2,64,000പേര്‍ മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *