കോവിഡ് രോഗികളുടെ എണ്ണം സൗദിയില്‍ വീണ്ടും ഉയരുന്നു​​​

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ധനവുണ്ടായി. ലോക്​ ഡൗണില്‍ അയവുണ്ടായതിനെ തുടര്‍ന്ന്​ ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയതാണ്​ രോഗവ്യാപനത്തിന്​ ഒരു ഇടവേളയ്​ക്ക്​ ശേഷം വീണ്ടും ശക്തി കൂടാന്‍ കാരണമെന്ന്​ കരുതുന്നു. റമദാന്‍ 29 വരെ മാത്രമേ പകലുള്ള കര്‍ഫ്യൂ ഇളവുള്ളൂ. പെരുന്നാള്‍ മുതല്‍ അഞ്ച്​ ദിവസം വീണ്ടും കര്‍ശന നിരോധനാജ്ഞയുമായി രാജ്യം അടച്ചുപൂട്ടി ഇരിക്കുന്നതോടെ ഇതിന്​ ശമനമാകുമെന്നാണ്​ കരുതുന്നത്​.

ശനിയാഴ്​ച 2804 പേരിലാണ്​ പുതുതായി രോഗം കണ്ടെത്തിയത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു 51980ലെത്തി. ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നുണ്ട്​​. 1797 പേര്‍ക്കാണ്​ പുതുതായി രോഗമുക്തിയുണ്ടായത്​. ഇതോടെ വൈറസ്​ വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23666 ആയി​.

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28048 ആണ്​. ഇതില്‍ 166 പേരുടെ നില ഗുരുതരമാണ്​. ശനിയാഴ്​ച 10 പേര്‍ കൂടി മരിച്ചു. എല്ലാവരും വിദേശികളാണ്​. ഏതൊക്കെ രാജ്യങ്ങളിലെ പൗരന്മാരെന്ന്​ വ്യക്തമാക്കിയിട്ടില്ല. മക്ക (3), ജിദ്ദ (5), മദീന (1)​, റഫ്​ഹ (1) എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. ചെറുപട്ടണമായ റഫ്​ഹയില്‍ കോവിഡ്​ ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്​. 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍​. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 302 ആയി. സ്​ത്രീകളിലെയും കുട്ടികളിലേയും രോഗബാധയുടെ തോതുയര്‍ന്നിട്ടുണ്ടെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പുതിയ രോഗികളില്‍ 26 ശതമാനം സ്​ത്രീകളും ഒമ്ബത്​ ശതമാനം കുട്ടികളുമാണ്​. യുവാക്കളായി നാല്​ ശതമാനമാണ്​ പുതിയ രോഗികളുടെ എണ്ണം. രോഗികളിലെ സൗദി, വിദേശി അനുപാതം 34​:66 എന്നതാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 18285 കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയത്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 570360 ടെസ്​റ്റുകള്‍ നടന്നു. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ 28ാം ദിവസത്തിലേക്ക്​ കടന്നു.

വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോണ്‍ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. മൂന്നുപേര്‍ കൂടി മരിച്ചതോടെ മക്കയില്‍ 127 ഉം അഞ്ചുപേര്‍ മരിച്ച്‌​ ജിദ്ദയില്‍ 92 ഉം ഒരാള്‍ കൂടി മരിച്ച്‌​ മദീനയില്‍ 40ഉം ആയി മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 134 ആയി. പുതിയ രോഗികളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനയാണ്​ ശനിയാഴ്​ച റിയാദിലുണ്ടായത്​. ഒറ്റ ദിവസം രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം 839 ആണ്​. രാജ്യത്തെ തന്നെ ഏറ്റവും വലിയ കണക്കാണിത്​.

പുതിയ രോഗികള്‍: റിയാദ്​ 839, ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, ദറഇയ 89, ഖത്വീഫ്​ 80, അല്‍ഖോബാര്‍ 78, ജുബൈല്‍ 75, ത്വാഇഫ്​ 57, യാംബു 50, ഹുഫൂഫ്​ 49, തബൂക്ക്​ 38, ബുറൈദ 24, ഹഫര്‍ അല്‍ബാത്വിന്‍ 20, വാദി ദവാസിര്‍ 19, ദഹ്​റാന്‍ 15, അബ്​ഖൈഖ്​ 13, നാരിയ 9, ഹാഇല്‍ 8, അല്‍ഖര്‍ജ്​ 7, അല്‍ഖഫ്​ജി 6, സഫ്​വ 5, ശഖ്​റ 5, മിദ്​നബ്​ 5, ഖുലൈസ്​ 5, അല്‍ഖുറുമ 4, അല്‍മജ്​മഅ 4, റാസതനൂറ 3, മന്‍ഫാ അല്‍ഹദീദ 3, ജദീദ അറാര്‍ 3, താദിഖ്​ 3, ഖുഖൈരിയ 2, വാദി അല്‍ഫറഅ 2, അല്‍ഖറഇ 2, അലൈത്​ 2, അല്‍ഗാര 2, ഹുത്ത ബനീ തമീം 2, സുലൈയില്‍ 2, സകാക 1, അല്‍മബ്​റസ്​ 1, അല്‍ജഫര്‍ 1, ഖമീസ്​ മുശൈത്​ 1, ഉനൈസ 1, അല്‍ബദാഇ 1, അല്‍റസ്​ 1, ഉഖ്​ലത്​ സുഖൈര്‍ 1, ബീഷ 1, സബ്​ത്​ അല്‍അലായ 1, ഉംലജ്​ 1, ഹഖ്​ല്‍ 1, ദേബ 1, അല്‍ വജ്​ഹ്​ 1, അല്‍ഖൂസ്​ 1, അറാര്‍ 1, ഹാസം അല്‍ജലാമീദ്​ 1, അല്‍ദിലം 1, ലൈല 1, ദുര്‍മ 1, സുല്‍ഫി 1, അല്‍ഖുവയ്യ 1, റൂമ 1, അല്‍ഖുറയാത്​ 1

മരണസംഖ്യ: മക്ക 127, ജിദ്ദ 92, മദീന 40, റിയാദ്​ 17, ദമ്മാം 5, ഹുഫൂഫ്​ 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 2, ജീസാന്‍ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അല്‍ബദാഇ 1, തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിര്‍ 1, യാംബു 1, റഫ്​ഹ 1

Leave a Reply

Your email address will not be published. Required fields are marked *