റായ്പുര്‍ : ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആള്‍ അവിടെ നിന്നും മുങ്ങി വീട്ടിലെത്തി ഭാര്യയുടെ കൈ വെട്ടിമാറ്റി. ചത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം.
ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത് കോര്‍വ(25)യാണ് ഭാര്യയെ ആക്രമിച്ചത്. ഇയാളെ പൊലീസ് പിന്നീട് പിടികൂടി.
ചത്തീസ്ഗഡിന് പുറത്ത് ജോലിചെയ്തിരുന്ന ലളിത് കോര്‍വ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് നാട്ടില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കി. ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയവെ ലളിത് കോര്‍വ പല പ്രാവശ്യം ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. വിളിക്കുമ്ബോഴൊക്കെ ഭാര്യ മറ്റൊരു ഫോണ്‍ കോളിലാണെന്നായിരുന്നു പ്രതികരണം ലഭിച്ചത്.
ഇതോടെ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയമായി യുവാവിന്. തുടര്‍ന്ന് ക്വാറന്റീനില്‍ കേന്ദ്രത്തില്‍ നിന്ന് ഇയാള്‍ രഹസ്യമായി ചാടിപ്പോയി.
വീട്ടിലെത്തിയപ്പോഴും ഭാര്യ ഫോണില്‍ സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. നിയന്ത്രണം വിട്ട യുവാവ് ഭാര്യ കൈ വെട്ടിമാറ്റുകയായിരുന്നു. നിലവിളി കേട്ട് എത്തിയ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാനായില്ല.
