കോട്ടയത്ത് ആരുമറിയാതെ നാളുകളായി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചിരുന്ന കാമുകനും 37കാരനും പിടിയില്‍

കോട്ടയം : പത്താം ക്ലാസുകാരിയെ നിരന്തരം ലൈം​ഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ കാഞ്ഞിരപ്പള്ളിയില്‍ അറസ്റ്റിലായി. മണിമല കിഴക്കേക്കര രമേശ് (മണിമല രമേശന്‍-37), ആനക്കല്ല് നെല്ലിമല പുതുപ്പറമ്ബില്‍ സിറാജ് ജലീല്‍ (ഫൈസല്‍-24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാതാപിതാക്കളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ സുഹൃത്തായ രമേശ് എന്നയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു.

പ്രതിയായ രമേശിനെതിരെ ഒട്ടനവധി സ്റ്റേഷനുകളില്‍ വിവിധങ്ങളായ കേസുകളുണ്ട്. ഇയാള്‍ നേരത്തേ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2019 ജൂണ്‍ മുതല്‍ 24കാരനായ സിറാജും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇയാള്‍ കുമരകം, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ചാണ് പീഡനം നടത്തിയെതെന്നും പൊലീസ് വ്യക്തമാക്കുന്നു.

പ്രണയം നടിച്ചാണ് 24കാരനായ സിറാജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിയുടെഅമ്മക്ക് അറിയില്ലായിരുന്നു. രമേശിന്റെ പീഡനത്തെ സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സിറാജും നിരന്തരമായി പിഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ സഹോദരങ്ങളുമായുള്ള ബന്ധം മുതലെടുത്ത് വീടുമായി ബന്ധം സ്ഥാപിച്ച രമേശ് വീട്ടുകാരില്ലാത്ത സമയത്ത് അതിക്രമിച്ച്‌ കയറുകയും ബലമായി പീഡിപ്പിക്കുകയും തുടര്‍ന്ന് ഇത് വെച്ച്‌ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു .

സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മയാണ് ഇത് സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് രമേശന്‍. പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *