ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്‍റെ അവസാനഘട്ട പ്രഖ്യാപനം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം നടത്തുകയാണ്. നേരിട്ടുള്ള ധനസഹായത്തിനായുള്ള പ്രഖ്യാപനത്തിനാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്ന് ഏഴ് മേഖലകളിലാണ് പ്രഖ്യാപനം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ്, വാണിജ്യം, കമ്ബനി നിയമങ്ങള്‍, പി.എസ്.യു പരിഷ്കരണം, സംസ്ഥാനങ്ങളുടെ വരുമാനം എന്നിവയാണ്.
ലോക്ക് ഡൗണില്‍ 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിച്ചതായി മന്ത്രി പറഞ്ഞു. 6.81 കോടി സൗജന്യ സിലിണ്ടര്‍ വിതരണം നടത്തി. എഫ്.സി.ഐക്കും സംസ്ഥാന സര്‍ക്കാരിനും അഭിനന്ദനം. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴി പണം കെെമാറിയതായും രാഹുല്‍ ഗാന്ധി എം.പിയുടെ വിമര്‍ശനത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. രാജ്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രതിസന്ധികളെ അവസരമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനനുസരിച്ചുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്. ലോക്ക്ഡൗണ്‍കാലത്തും ആവശ്യക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍
കമ്ബനീസ് ആക്‌ട് ലളിതമാക്കല്‍
സാങ്കേതിക പിഴവുകള്‍ കുറ്റകരമല്ലാതാക്കാന്‍ ഓഡിനന്‍സ് കൊണ്ടുവരും
കൊവിഡ് കാരണമുള്ള കടബാധ്യതയില്‍പ്പെടുന്ന കമ്ബനികള്‍ ഡിഫോള്‍ട്ട് വിഭാഗത്തില്‍ ഉള്‍പ്പെടില്ല. പുതിയ ഇന്‍സോള്‍വന്‍സി നടപടികളൊന്നും ഉണ്ടാകില്ല. ഒരു വര്‍ഷത്തേക്കാണ് ആനുകൂല്യം.
എം.എസ്.എം ഇകള്‍ക്കായി നിയമങ്ങളില്‍ മാറ്റം
കമ്ബനികളുടെ സാങ്കേതിക പിഴവുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കും
ഇന്ത്യന്‍ കമ്ബനികള്‍ക്ക് വിദേശത്ത് ഓഹരികള്‍ ലിസ്റ്റുചെയ്യാം
വായ്പാതിരിച്ചടിവില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ഒരുവര്‍ഷത്തേക്ക് നടപടിയില്ല.
തൊഴിലുറപ്പ് പദ്ധതി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നാല്‍പ്പതിനായിരം കോടി രൂപകൂടി അധികം വകയിരുത്തി
മുന്നൂറ് അധിക തൊഴില്‍ ദിനങ്ങള്‍ കൂടി
മലക്കാലത്തും തൊഴിലുറപ്പുജോലികള്‍ നടത്തും
കുടിയേറ്റ തൊഴിലാളികള്‍ക്കും മണ്‍സൂന്‍കാലത്ത് തൊഴിലുറപ്പ്
ആരോഗ്യം
ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം കൂട്ടും.
സ്വകാര്യമേഖലയുടെ കൂടി സഹായത്തോടെയായിരിക്കും ഇത്
എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക പകര്‍ച്ചവ്യാധിബ്ളോക്കുകള്‍സ്ഥാപിക്കും
കൊവിഡ് പ്രതിരോധത്തിന് ഇതിനകം അനുവദിച്ചത് 15000 കോടി രൂപ
ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് 4113 കോടി അനുവദിച്ചു
പരിശോധനാ കിറ്റ് ലാബ് എന്നിവയ്ക്ക് 550 കോടി
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ്
നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കും
ബ്ളോക്ക് തലത്തില്‍ പബ്ളിക്ക് ഹെല്‍ത്ത് ലാബുകള്‍ വിദ്യാഭ്യാസം
ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തിന് നടപടി
ഇന്റെര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് ചാനലുകള്‍ വഴി വിദ്യാഭ്യാസ പരിപാടികള്‍
12 വിദ്യാഭ്യാസ ചാനലുകള്‍ക്ക് അനുമതി
വിദഗ്ദ്ധരുടെ തത്സമയ ക്ലാസുകള്‍ ഒരുക്കും
ഈ പാഠശാലയില്‍ 200 പാഠപുസ്തകങ്ങള്‍ കൂടി
ദീക്ഷ എന്ന് പേരില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ളാറ്റ് ഫോം
ഓരോ ക്ലാസിനും ഒരു ടി.വി ചാനല്‍
ഓണ്‍ലെെന്‍ കോഴ്സുകള്‍
യു.ജി.സി ഗ്രേഡിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നൂറ് സര്‍വകലാശാലകള്‍ക്ക് ഒാണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങാന്‍ അനുമതി
പ്രത്യേക റേഡിയോ ക്ളാസുകള്‍
കാഴ്ച കേള്‍വി പ്രശ്നമുളളവര്‍ക്ക് ഇ കണ്ടന്റുകള്‍
