രാഷ്ട്രീയക്കാരുടെ ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രങ്ങളയച്ച്‌ മുന്‍ IAS ഓഫീസര്‍

രാഷ്ട്രീയക്കാരുടെ ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രങ്ങളയച്ച്‌ ഗുജറാത്തിലെ മുന്‍ IAS ഓഫീസര്‍.

ഗ്രൂപ്പ് അംഗങ്ങളില്‍ ഒരാള്‍ വിളിച്ചറിയിച്ചപ്പോഴാണ് അറിയാതെ തന്‍റെ നഗ്ന ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവച്ച കാര്യം ഓഫീസര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ഗ്രൂപ്പില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തെങ്കിലും 2 മണിക്കൂറോളമാണ് ചിത്രങ്ങള്‍ ഗ്രൂപ്പില്‍ കിടന്നത്.

വനിതാ ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഉള്ള ഗ്രൂപ്പിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. വ്യാഴാഴ്ച രാത്രിയാണ്‌ സംഭവം. ഡിലീറ്റ് ചെയ്തെങ്കിലും ഉദ്യോഗസ്ഥന്‍റെ ചിത്രങ്ങള്‍ നിരവധി പേര്‍ക്കിടയില്‍ പങ്കുവച്ച്‌ കഴിഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഈ സംഭവം അറിഞ്ഞെങ്കിലും ഇദ്ദേഹത്തിനെതിരെ അച്ചടക നടപടികള്‍ സ്വീകരിക്കുമോ എന്നാ കാര്യത്തില്‍ വ്യക്തതയില്ല.

ഔദ്യോഗിക വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തയാറാക്കിയ ഗ്രൂപ്പിലേക്കാണ് ഉദ്യോഗസ്ഥന്‍ തന്‍റെ ചിത്രങ്ങള്‍ അയച്ചത്. സംഭവത്തില്‍ പ്രകോപിതരായി.നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *