സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല.
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശിച്ചു. നാലാം ഘട്ട ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
നിര്‍ദേശം ഇങ്ങനെയാണ്
- നിയന്ത്രണങ്ങളോടെ പൊതുഗതാഗതം ആവാം
- അന്തര്‍ ജില്ലാ സര്‍വീസുകള്‍ പാടില്ല
- ജില്ലക്കകത്ത് ഹ്രസ്വ ദൂര്‍ ബസ് സര്‍വീസ് നടത്താം
- യാത്രാനിരക്കില്‍ മാറ്റം വരുത്തും.
- ഒരു ബസില്‍ 25 യാത്രക്കാര്‍ മാത്രം
- എല്ലാ യാത്രക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധം
- തീവ്ര ബാധിത മേഖലകള്‍ ഒഴിവാക്കിയാണ് ബസ് സര്‍വീസ് അനുവദിക്കുക
- ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം
- പാസ്സ് സംവിധാനം തുടരും
- അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധം
- ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കുന്നതിനും ശുപാര്‍ശ
സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെച്ചു. ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്നാണ് പരീക്ഷാത്തീയതികള്‍ വീണ്ടും മാറ്റിയത്. പുതിയ തീയതികള്‍ പ്രഖ്യാപിക്കും. നേരത്തെ മെയ് 26 മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറക്കരുതെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ തീയതികള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മെയ് 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
