ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടും ഷേവിംഗും ആകാം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എ.സി സംവിധാനം ഒഴിവാക്കി ഹെയര്‍കട്ടിംഗ്,​ ഹെയര്‍ ഡ്രസിംഗ്,​ ഷേവിംഗ് ജോലികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഒരു സമയം രണ്ടിലധികം പേര്‍ അവിടെ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമം. ഫോണില്‍ അപ്പോയ്ന്‍മെന്റ് എടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാളുകളല്ലാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്ക് 50 ശതമാനം തുറന്ന് പ്രവര്‍ത്തിക്കാം. ആ വ്യവസ്ഥയിലാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കുക. ഏത് ദിവസം ഏത് കട തുറക്കാമെന്ന് ആ ഷോപ്പിംഗ് കോംപ്ലക്‌സിലെ ബന്ധപ്പെട്ടവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മേയ് 31 വരെ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. പൊതുമാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സംസ്ഥാനത്ത് ചില നിയന്ത്രണങ്ങള്‍ വരുത്തും സ്‌കൂള്‍, കോളജ്, ട്രെയിനിങ് സെന്റര്‍ ഇവയൊന്നും അനുവദിക്കില്ല. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോല്‍സാഹിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *