കോഴിക്കോട്: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താമരശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍. ആശുപത്രിയിലെ ആറ് ജീവനക്കാരാണ് നിരീക്ഷണത്തില്‍പോയത്. ഡോക്ടര്‍ക്ക് കര്‍ണാടകത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം അഞ്ചിനാണ് ഡോക്ടര്‍ കര്‍ണാടകത്തിലേക്ക് പോയത്. രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ പറയുന്നു. കര്‍ണാടകത്തില്‍ എത്തിയതിനു ശേഷം റൂം ക്വാറന്റൈനില്‍ ആയിരുന്നു. കര്‍ണാടകത്തില്‍ സമ്ബര്‍ക്കം ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറെ കൊണ്ടുപോയ ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ സ്രവ സാമ്ബിളും പരിശോധിക്കും.
