സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ്സുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചതായി ഗതാഗത മന്ത്രി കെ.ശശീന്ദ്രന്‍. അറ്റകുറ്റ പണികള്‍ക്കായുള്ള സമയം ബസ്സുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കില്ല. ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കും സര്‍വീസുകള്‍ നടത്തുക. 50% ആളുകളുമായി സര്‍വീസ് നടത്താനുള്ള ബുദ്ധിമുട്ടും ബസ്സുടമകള്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.

അതേസമയം, കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുമണി വരെയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ബസിന്റെ പിന്‍വശത്തിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍ വാതിലിലൂടെ പുറത്തേക്കിറങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *