കശ്മീരില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍: സെന്‍ട്രല്‍ കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരെ ബൈക്കിലെത്തിയ തീവ്രവാദികള്‍ വെടിവെച്ച്‌ കൊന്നു.

37 ബറ്റാലിയനിലെ പട്രോളിങ് പാര്‍ട്ടിയില്‍പ്പെട്ട ജവാന്മാരാണ് കൊല്ലപ്പെട്ടത്. പണ്ടാച് ഏരിയയില്‍ പട്രോളിങ് നടത്തുന്നതിനിടെ സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ കയറിയ ഇരുവര്‍ക്കും നേരെ രണ്ട് ബൈക്കുകളിലെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഒരാള്‍ സംഭവസ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടാമന്‍ സൗര ശ്രീനഗറിലെ സ്കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. തീവ്രവാദികള്‍ ഇവരുടെ ആയുധങ്ങള്‍ തട്ടിയെടുത്തെന്നും ജമ്മു – കശ്മീര്‍ ഐ.ജി വിജയകുമാര്‍ പറഞ്ഞു. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണെന്നും തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *