കോവിഡിനെ തടയുന്നതില്‍ ലോക്​ഡൗണ്‍ പരാജയപ്പെട്ടു; എന്താണ്​ അടുത്ത പരിപാടി -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ ലോക്​ഡൗണ്‍ ഫലപ്രദമായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ എന്ത്​ ചുവടാണ്​ അടുത്തതായി ആസൂത്രണം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. ഒാണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ്​ അവസാ​നത്തോടെ കോവിഡ്​ നിയന്ത്രണ വിധേയമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്​ദാനം. എന്നാല്‍, ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ്​ കണക്കുകള്‍ വ്യക്​തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചില്‍ ആദ്യഘട്ട ലോക്​ഡൗണ്‍ പ്രഖ്യാപിക്കു​േമ്ബാള്‍ 496 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നത്​. ഒമ്ബത്​ പേരാണ്​ മരിച്ചത്​. എന്നാല്‍, ലോക്​ഡൗണ്‍ നാലാം ഘട്ടത്തിലെത്തിയപ്പോള്‍ കോവിഡ്​ ബാധിതരുടെ എണ്ണം 1.4 ലക്ഷമായി വര്‍ധിച്ചു. നാലായിരത്തിലധികം ആളുകളെ മരണം തട്ടിയെടുക്കുകയും ചെയ്​തു. ലോക്​ഡൗണ്‍ പരാജയപ്പെട്ടുവെന്നാണ്​ ഇത്​ കാണിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

രോഗ വ്യാപനം വര്‍ധിക്കുന്നതിന്​ അനുസരിച്ച്‌​ നിയന്ത്രണങ്ങളില്‍ ഇളവ്​ വരുത്തുന്ന ഒരേഒരു രാജ്യമാണ്​ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മുതല്‍ നിയന്ത്രണങ്ങള്‍ ഒാരോന്നായി ഇളവ്​ വരുത്തുന്നുണ്ട്​.

രാജ്യം പഴയത്​ പോലെ പ്രവര്‍ത്തിക്കുന്നതിന്​ എന്ത്​ പദ്ധതിയാണ്​ കേന്ദ്രസര്‍ക്കാറിന്​ മുന്നോട്ട്​ വെക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. അന്തര്‍സംസ്​ഥാന തൊഴിലാളികളെയും കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംസ്​ഥാന സര്‍ക്കാറു​കളെയും സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്​ പദ്ധതികളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒരു ഗുണവും രാജ്യത്തിന് ഇതുവരെ ലഭിച്ചില്ല. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *