കര്‍ഷകദിനാചരണം

കൊല്ലം: തൃക്കരുവ കൃഷി ഭവന്റെയും ജില്ലാ മണ്ണുപര്യവേക്ഷണ കാര്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞാവെളി പ്രതിഭാ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. സോയില്‍ സര്‍വേ ഓഫീസര്‍ വി വി റീന സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിശദാംശങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുകയും മണ്ണ് ജീവന്റെ നിലനില്‍പ്പിനാധാരം എന്ന വിഷയത്തില്‍ പഠന ക്ലാസും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *