ന്യൂഡല്‍ഹി മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന കേന്ദ്ര സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് MPമാര്‍ അടക്കം 5 മലയാളികള്‍. കെ.വി. തോമസ്, ആന്റോ ആന്റണി, ജോസ് കെ മാണി എന്നീ M-P മാര്‍ക്ക് പുറമെ BJP നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം, സുപ്രീംകോടതി ജഡ്ജി കര്യന്‍ ജോസഫ് എന്നിവരാണ് സംഘത്തിലുള്ളത്. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജാണ് കേന്ദ്ര സംഘത്തെ നയിക്കുന്നത്. അടുത്ത മാസം രണ്ടാം തിയതി ഡെല്ലിയില്‍ നിന്ന് പുറപ്പെടുന്ന സംഘം 4ലിന് തിരിച്ചെത്തും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ തോമസ് ഐസക്കും,മാത്യു.ടി. തോമസും ചടങ്ങില്‍ പങ്കെടുക്കും.
