അശ്ലീല സിഡി: മുന്‍ മന്ത്രി മുങ്ങി

ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സന്ദീപ് കുമാര്‍ വീട്ടില്‍ നിന്നു മുങ്ങി. സാമൂഹ്യ സുരക്ഷ വകുപ്പ് മന്ത്രി സന്ദീപ് കുമാറിന് ലൈംഗികപവാദ കേസിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം നഷ്ടമായത്. പ്രതിഷേധം ഭയന്നാണ് സന്ദീപ് കുമാര്‍ വീട്ടില്‍ നിന്ന് മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയില്‍ രാജ് നിവാസിവുള്ള നാലാം നമ്പര്‍ ബംഗ്ലാവില്‍ കാവല്‍ക്കാരനല്ലാതെ ആരും ഉണ്ടായിരുന്നില്ല. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശേഷം സന്ദീപ് ഇവിടേക്ക് വന്നിട്ടില്ലെന്ന് കാവല്‍ക്കാരന്‍ പറഞ്ഞു. സന്ദീപ് കുമാര്‍ ഉള്‍പ്പെട്ട അശ്ലീല സിഡി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി കേജ്‌രിവാള്‍ തീരുമാനമെടുത്തത്. സന്ദീപ് കുമാര്‍ രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള വീഡിയോയാണ് പുറത്തുവന്നത്. വീഡിയോയ്ക്ക് പുറമെ ഫോട്ടോകളും മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. സന്ദീപിനെയും കേജരിവാള്‍ സര്‍ക്കാരിനെയും പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അശ്ലീല സൈറ്റുകളുടെ ട്വിറ്റര്‍ ആക്കൗണ്ടുകളില്‍ സന്ദീപ് കുമാറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റുകളുമുണ്ട്. കേജരിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു സന്ദീപ് കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *