മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിലിന്‍റെ കുടുംബം

കല്‍പ്പറ്റ: വൈത്തിരിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിലിന്റെ കുടുംബംരംഗത്ത് .

ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നതാണ് കുടുംബം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം . സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജലീലിന്റെ കുടുംബം കല്‍പ്പറ്റ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.

കോടതി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസിന് ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. കൂടാതെ ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വയരക്ഷയ്ക്ക് വെടിയുതിര്‍ത്ത തണ്ടര്‍ബോള്‍ട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *