പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ന​യി​ച്ച വി​ജ​യ​യാ​ത്ര വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​കും. വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​കും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ബി​ജെ​പി​യും എ​ന്‍​ഡി​എ​യും പൂ​ര്‍​ണ​സ​ജ്ജ​മാ​ണ്.ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടി എ​ന്‍​ഡി​എ നി​യ​മ​സ​ഭ​യി​ല്‍ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​കും.

Leave a Reply

Your email address will not be published. Required fields are marked *