പരിഹാര നടപടികള്‍ കൈക്കൊള്ളും; കെ. സുധാകരന്‍

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ചര്‍ച്ച നടത്തി. പെരിങ്ങോട്ടുകുറിശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചര്‍ച്ച നടന്ന്.

കോണ്‍ഗ്രസിലെ അണികളുള്ള നേതാവാണ് ഗോപിനാഥെന്നും അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ നേതൃത്വം തൊട്ടറിയുമെന്നും പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു. പാലക്കാട്ടെ പ്രശ്നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വരുന്നതു വരെ കാത്തിരിക്കുമെന്ന് ഗോപിനാഥ് അറിയിച്ചു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വി.എസ്. വിജയരാഘവന്‍, കെ. അച്യുതന്‍, വി.സി. കബീര്‍, കെ.എ. ചന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *