14-കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് പിടികൂടിയ സ്ത്രീ ഗര്‍ഭിണി. യുഎസിലാണ് ഒരു വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി പീഡിപ്പിക്കുന്നത്.
ബ്രിട്ണി ഗ്രേ എന്ന സ്ത്രീയുമായി 14-കാരന് ബന്ധമുണ്ടെന്ന് ചൈല്‍ഡ് അബ്യൂസ് ഹോട്‍ലൈനിലേക്ക് ഒരാള്‍ അറിയിക്കുകയായിരുന്നു. ഇയാളാണ് കേസിലെ സാക്ഷി.
സംഭവത്തെക്കുറിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ. 14-കാരനുമായി ബ്രിട്ണി ഗ്രേ എന്ന യുവതിക്ക് ശാരീരിക ബന്ധം ഉണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവര്‍ ഇത് തുടരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് 14-കാരനെ ഇരയായിട്ട് മാത്രമേ കണക്കാക്കാനാകൂ.
ഇപ്പോള്‍ 14-കാരന്റെ കുട്ടിയെ ബ്രിട്ണി ഗര്‍ഭം ധരിച്ചിരിക്കുകയാണ്. മാര്‍ച്ച് ഒന്നിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയാണെന്നും സ്ഥിരീകരിച്ചു.
5000 ഡോളര്‍ പിഴ ഈടാക്കി ഇവരെ പൊലീസ് വിട്ടയച്ചു. കേസ് നടപടികള്‍ക്ക് വേണ്ടി ഇനി ഹാജരാകണം.
