മലപ്പുറം ഉപതെരഞ്ഞെടുപ്പ് ചിത്രങ്ങള്‍ തെളിയുന്നു

മലപ്പുറത്ത് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനു ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ബി.ജെ.പി സ്ഥനാര്‍ഥിയായി എ.പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും.

ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്‍റാണ് അബ്ദുല്ലക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനത്തിനൊപ്പം ഉപതെരഞ്ഞെടുപ്പിനുള്ള അബ്ദുല്ലക്കുട്ടിയുടെ സ്ഥനാര്‍ഥിത്വവും പ്രഖ്യാപിക്കും.

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *