സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്; പവന്റെ വില 33,320 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവ്. ഇതോടെ പവന്റെ വില 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയില്‍ 0.3ശതമാനം വര്‍ധനവുണ്ടായി.

പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,687.90 ഡോളര്‍ നിലവാരത്തിലാണ്.

യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതും ഡോളറിന്റെ മൂല്യവര്‍ധനവുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *