തന്റെ കെപിസിസി അധ്യക്ഷസ്ഥാനം അടഞ്ഞ അധ്യായമെന്ന് കെ സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോട് കൂടി താന്‍ കെ.പി.സി.സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കെ.സുധാകരന്‍ എം.പി. മുല്ലപ്പള്ളിയുടെ തീരുമാനത്തെ താനടക്കം എല്ലാവരും അംഗീകരിക്കുന്നു. അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലും ഓരോരുത്തര്‍ക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കണം. മുല്ലപ്പള്ളി തീരുമാനം വ്യക്തമാക്കിയതോടെ താന്‍ അധ്യക്ഷനാകുമെന്ന ചര്‍ച്ച അടഞ്ഞ അധ്യായമായി. അതിന് വേണ്ടി നടക്കുന്ന ആളല്ല താനെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പദവി എല്ലാ കാലത്തും ഉയര്‍ന്നുവരും. ആ സന്ദര്‍ഭം കഴിഞ്ഞാല്‍ ആ ചര്‍ച്ച അവസാനിക്കും. ഞാന്‍ ഇതുവരെ എഐസിസി നേതൃത്വവുമായി ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ പ്രസിഡന്റായാലും ഇല്ലെങ്കിലും യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *