കാല്‍നൂറ്റാണ്ടിനുശേഷം മുസ്​ലിം ലീഗിന്​ വീണ്ടും വനിത സ്​ഥാനാര്‍ഥി

കോ​ഴി​ക്കോ​ട്​: സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ മു​സ്​​ലിം ലീ​ഗി​ന്​ വീ​ണ്ടും വ​നി​ത സ്​​ഥാ​നാ​ര്‍​ഥി. വ​നി​ത ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്​ അം​ഗ​വും അ​ഭി​ഭാ​ഷ​ക​യു​മാ​യ നൂ​ര്‍​ബി​ന റ​ഷീ​ദാ​ണ്​ കാ​ല്‍ നൂ​റ്റാ​ണ്ടി​നു​ശേ​ഷം ലീ​ഗ്​ സ്​​ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലി​ടം നേ​ടി​യ​ത്. വ​നി​ത ലീ​ഗി​‍െന്‍റ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സ​മ്മ​ര്‍​ദ​വും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​മാ​ണ്​ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​‍െന്‍റ ക​ണ്ണു​തു​റ​പ്പി​ച്ച​ത്.

1996ലാ​ണ്​ ഇ​തി​നു​മു​മ്ബ്​ മു​സ്​​ലിം ലീ​ഗ്​ വ​നി​ത​ക്ക്​ അ​വ​സ​രം ന​ല്‍​കി​യ​ത്. അ​ന്നും കോ​ഴി​ക്കോ​ട്​ സൗ​ത്തി​ല്‍ (പ​ഴ​യ കോ​ഴി​ക്കോ​ട്​ ര​ണ്ട്​) ത​ന്നെ​യാ​യി​രു​ന്നു വ​നി​ത​യെ പ​രി​ഗ​ണി​ച്ച​ത്. വ​നി​ത​ലീ​ഗ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന ഖ​മ​റു​ന്നീ​സ അ​ന്‍​വ​റാ​യി​രു​ന്നു സ്​​ഥാ​നാ​ര്‍​ഥി. എ​ന്നാ​ല്‍, സി.​പി.​എ​മ്മി​ലെ എ​ള​മ​രം ക​രീ​മി​നോ​ട്​ എ​ട്ടാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്​ അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട്​ ഇ​ക്കാ​ല​മ​ത്ര​യും വ​നി​ത​ക​ളെ ലീ​ഗ്​ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ക്കു​േ​മ്ബാ​ഴും വ​നി​ത​ലീ​ഗ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി പാ​ര്‍​ട്ടി സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​ന് ന​ല്‍​കു​മെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ത്തി​രു​ന്നി​ല്ല.

2011ലും ​വ​നി​ത​ലീ​ഗി​ന്​ സീ​റ്റ്​ ന​ല്‍​കാ​ന്‍ നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​ന്ന്​ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ലാ​യി​രു​ന്ന നൂ​ര്‍​ബി​ന​യോ​ട്​ പെ​​ട്ടെ​ന്ന്​ നാ​ട്ടി​ലെ​ത്താ​ന്‍ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ദ​ര്‍​ശ​നം വെ​ട്ടി​ച്ചു​രു​ക്കി തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും സീ​റ്റ്​ എം.​കെ. മു​നീ​റി​നാ​ണ്​ ന​ല്‍​കി​യ​ത്.

എ​ന്നാ​ലി​ത്ത​വ​ണ വ​നി​ത ലീ​ഗി​നു​പു​റ​മെ മാ​ധ്യ​മ​ങ്ങ​ളും വി​ഷ​യം ഏ​റ്റെ​ടു​ത്ത​തോ​െ​ട പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്​ മാ​റി​ചി​ന്തി​ക്കേ​ണ്ടി വ​ന്നു. മു​സ്​​ലിം സ​മു​ദാ​യ​ത്തി​ലെ പ്ര​ബ​ല വി​ഭാ​ഗ​മാ​യ സ​മ​സ്​​ത എ​തി​ര്‍​ക്കു​ന്ന​തി​നാ​ലാ​ണ്​ വ​നി​ത​ക​ള്‍​ക്ക്​ അ​വ​സ​രം ന​ല്‍​കാ​ത്ത​തെ​ന്നാ​ണ്​ ലീ​ഗ്​ നേ​തൃ​ത്വം പ​ല​പ്പോ​ഴും അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ലീ​ഗി​‍െന്‍റ രാ​ഷ്​​ട്രീ​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നും സ​മ​സ്​​ത ഇ​ട​പെ​ടാ​റി​ല്ലെ​ന്ന്​ സു​ന്നി നേ​താ​ക്ക​ള്‍ ഇ​ത്ത​വ​ണ വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്​​ത​തോ​ടെ​ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​ന്​ നി​ല​പാ​ട്​ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടി​വ​ന്നു. ബ​ലാ​ബ​ലം പോ​രാ​ട്ടം ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട്ടാ​ണ്​ അ​വ​സ​ര​മെ​ങ്കി​ലും പു​രോ​ഗ​മ​ന ചി​ന്ത​യി​ലും സാം​സ്​​കാ​രി​ക ഔ​ന്നി​ത്യ​ത്തി​ലും ഏ​റെ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ഈ ​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​ണ്ടാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ മു​ന്‍ വ​നി​ത ക​മീ​ഷ​ന്‍ അം​ഗം കൂ​ടി​യാ​യ അ​ഡ്വ. നൂ​ര്‍​ബി​ന റ​ഷീ​ദ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്ത​ല്‍​പെ​ട്ട കു​റ്റി​ച്ചി​റ ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ച്ച മു​ന്‍​പ​രി​ച​യം തു​ണ​യാ​വും. എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി​യാ​യ ഐ.​എ​ന്‍.​എ​ല്‍ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ്​ ദേ​വ​ര്‍​കോ​വി​ലി​നെ​യാ​ണ്​ നൂ​ര്‍​ബി​ന നേ​രി​ടേ​ണ്ട​ത്്.

Leave a Reply

Your email address will not be published. Required fields are marked *