നേമത്ത് മത്സരിക്കുന്നതിന് ഉപാധികളില്ലെന്ന് കെ മുരളീധരന്‍

നേമത്ത് ജയ പരാജയങ്ങള്‍ നോക്കിയല്ല, പാര്‍ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താനാണ് പോകുന്നത് എന്ന് കെ മുരളീധരന്‍ എംപി. പദവികള്‍ മോഹിച്ച്‌ പാര്‍ട്ടി നല്‍കുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കുന്ന ആളല്ല. മത്സരിക്കുന്നതിന് യാതൊരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിലനിര്‍ത്താനും നേമത്ത് മുരളീധരനെ രംഗത്തിറക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ധാരണയിലെത്തുകയായിരുന്നു. 86 സ്ഥാനാര്‍ഥികളുടെ കോണ്‍ഗ്രസ് പട്ടികയില്‍ 55% പുതുമുഖങ്ങള്‍; 9 വനിതകള്‍. തര്‍ക്കമുള്ള 6 സീറ്റുകളില്‍ ഇന്നു തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *