സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പരിശോധിക്കും; രമേശ് ചെന്നിത്തല

കോഴിക്കോട് | മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടന്‍ പ്രതിഷേധിക്കുന്ന രീതി ശരിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.കെപിസിസി ആസ്ഥാനത്തിന് മുന്നിലെ ലതിക സുഭാഷിന്റെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായ നടപടി ആയിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അവശേഷിക്കുന്ന ആറ് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് വൈകീട്ടോ നാളെയോ പ്രഖ്യാപിക്കും.ലതിക സുഭാഷിനെ തിരിച്ചുകൊണ്ടുവരാന്‍ ബിന്ദു കൃഷ്ണയെയും ഷാനി മോള്‍ ഉസ്മാനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഏറ്റുമാനൂരില്‍ മാത്രമേ മത്സരിക്കൂ എന്ന് പറഞ്ഞതിനാലാണ് പ്രശ്‌നമായതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *