ഇരട്ടവോട്ട് അതീവഗുരുതര വിഷയം: ഉമ്മന്‍ചാണ്ടി

കോട്ടയം: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ മുക്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ ആരോപണങ്ങള്‍ എല്ലാം തന്നെ സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. ഇതില്‍ അവസാനത്തേതാണ് ഇരട്ടി വോട്ട് വിഷയം. ഇത് അതീവ ഗുരുതരമാണെന്നും ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരയെും പോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കേരളത്തിലെ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളത്. പ്രകടന പത്രികയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മികവ് യുഡിഎഫിന് നേട്ടമാകും. പുതുപ്പള്ളിയിലും കോട്ടയത്തും അനുകൂല സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. അതനുസരിച്ച്‌ വിധി വന്നപ്പോള്‍ അവര്‍ സന്തോഷിച്ചു. എന്നാല്‍ വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ത്തപ്പോള്‍ അവര്‍ നിലപാട് മാറ്റി. ആത്മാര്‍ഥമായല്ല അവര്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ആചാരങ്ങള്‍ക്കെതിരായി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം. ആചാര അനുഷ്ഠാനങ്ങള്‍ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സംരക്ഷിക്കപ്പെടണമെന്നതാണ് ഭരണത്തിലിരിക്കുമ്ബോഴും ഇപ്പോഴും യുഡിഎഫിന്റെ നിലപാട് എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *