കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1492 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണ്ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടുന്നത്. കഴിഞ്ഞ ദിവസം 1.13 കോടിരൂപയുടെ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ നിന്നും പിടിച്ചിരുന്നു. സംഭവത്തില്‍ രണ്ട് പേരെയാണ് പിടികൂടിയത്.
