പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍.സ്വ​കാ​ര്യ ക​മ്ബ​നി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന യു​വാ​വ് പെ​ണ്‍കു​ട്ടി​യു​മാ​യി പ്ര​ണ​യ​ബ​ന്ധം സ്ഥാ​പി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ല​പ്പു​റം പു​റ​മ​ണ്ണൂ​ര്‍ പാ​ലാ​ക്ക​ണ്ണി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖിനെയാണ് കമ്ബം​മെ​ട്ട് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ​കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ല​പ്പു​റ​ത്ത് പെ​ണ്‍കു​ട്ടി​യോ​ടൊ​പ്പം സാ​ദി​ഖ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *