ചൈനക്കാരനായ അച്ഛന്‍ വിവാഹമോചനം നേടിയ ശേഷം 2 വയസ്സുള്ള മകനെ കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് 18.5 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട് ഈ തുക ഉപയോഗിച്ചത് പുതിയ കാമുകിയുമായി ഉല്ലാസയാത്ര പോകാന്‍. ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള ക്സിയെന്ന ചെറുപ്പക്കാരനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചനത്തിന് ശേഷം മകളെ ഭാര്യയോടൊപ്പവും രണ്ടു വയസ്സുള്ള മകനെ ക്സി യുടെ കൂടെയും വളരാനാണ് കോടതി നിര്‍ദ്ദേശിച്ചത്. തനിക്കു മറ്റൊരിടത്ത് ജോലിയുണ്ടെന്നു പറഞ്ഞ് ഇയാള്‍ കുഞ്ഞിനെ തന്റെ സഹോദരന്‍ ലിന്നിനെ ഏല്പിച്ചു. പിനീട് തിരികെ വന്ന് കുഞ്ഞിനേയും കൊണ്ട് വേര്‍പിരിഞ്ഞ ഭാര്യയെ കാണിക്കാനാണെന്നു പറഞ്ഞ് കൊണ്ടുപോയി. എന്നാല്‍ കുഞ്ഞുമായി അടുപ്പത്തിലായിരുന്ന ലിന്‍ അന്വേഷിച്ചപ്പോള്‍ അമ്മയുടെ പക്കല്‍ കുഞ്ഞെത്തിയിട്ടില്ലെന്നു മനസ്സിലായി. ഇതിനെക്കുറിച്ച് ക്സിയോട് ചോദിച്ച സമയത്ത് അയാള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ലിന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജിയാങ്‌സു പ്രവിശ്യയിലെ ചാങ്‌സു നഗരത്തിലെ കുഞ്ഞുങ്ങളില്ലാത്ത ദമ്ബതികള്‍ക്ക് കുഞ്ഞിനെ വിറ്റതായി അറിയാന്‍ കഴിഞ്ഞത്. പോലീസ് കുഞ്ഞിനെ ലിന്നിന് തിരികെയേല്‍പ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്
