മുംബൈ: 18 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 19കാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ പല്‍ഘര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പീഡനത്തിനിരയായ 18കാരിയുമായി പ്രണയത്തിലായിരുന്ന പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം രക്ഷപെട്ട പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
