കോഴിക്കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് റിട്ട. അധ്യാപകന്‍ സജീവ് കുമാറിനെ അറസ്റ്റ് ചെയ്തു. കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയാണ് വീട്ടമ്മ. പ്രതി വീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളംവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലകണ്ടിയുടെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്പെക്ടര്‍ കെപി അഭിലാഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ രണ്ടാഴ്ചക്കാലത്തെ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്.
