കൊച്ചി: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് ഇരകള്‍ ഹൈക്കോടതിയെ അറിയിച്ചു. പെട്ടിമുടിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 50 സെന്‍റ് ഭൂമിയില്‍ വാഹനങ്ങള്‍പോലും പോകില്ലെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ എന്നും ഇരകള്‍ കോടതിയെ വ്യക്തമാക്കി. കണ്ണന്‍ ദേവന്‍ കമ്ബനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയില്‍ വീട് വെക്കാന്‍ സ്ഥലം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യം ഉന്നയിച്ചു.
പക്ഷെ എസ്റ്റേറ്റ് ഭൂമി തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ അനുവദിക്കണമെന്നതില്‍ നിരവധി നിയമ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ 8 വീട് നിര്‍മിച്ചെന്നും 6 പേര്‍ക്ക് പട്ടയം അനുവദിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
